ലീഗിന്നു അങ്ങനെ പലതും പറയാം.അവര്‍ മുതലാളി പാര്‍ട്ടി ആണ് എന്ന് ആര്‍ക്കാണ് അറിയാത്തത്...
കള്ള് വ്യവസായം ഒരു കണക്കിന് നോക്കിയാല്‍ ഈശ്വരന്‍ ഉണ്ട് എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്.
കള്ള് വ്യവസായം ഒരു കണക്കിന് നോക്കിയാല്‍ ഈശ്വരന്‍ ഉണ്ട് എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്.
ഇല്ലാത്ത തെങ്ങില്‍ നിന്നും ഇല്ലാത്ത കള്ള് ചെത്തി എല്ലാ ദിവസവും ഉപാസകരുടെ വയറു നിറയ്ക്കുന്ന മാന്ത്രിക വിദ്യ, ഈശ്വരന് മാത്രമേ സാധിക്കു. ..
കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്ന കള്ളില്‍ എത്ര മനുഷ്യ നിര്‍മ്മിതം ആവും?? അല്ലെങ്കില്‍ ആണ് എന്ന് വേണം വിശ്വസിക്കാന്‍. ..
അങ്ങനെ മാന്ത്രിക വിദ്യ കൊണ്ട് ആണ് ഈ വ്യവസായം നില നില്‍ക്കുന്നത് എന്ന് ഒരു മാതിരി എല്ലാവര്‍ക്കും (കുടിക്കുന്നവര്‍ ഉള്‍പെടെ) അറിയുകയും ചെയ്യാം. അങ്ങനെ ചില സൂത്ര പണികള്‍ കൊണ്ട് കുടുംബം പുലര്‍ത്തുന്ന പാവപെട്ട അബ്കാരികളെ കൂടം കൊണ്ട് തലക്ക് അടിക്കാന്‍ ആണ് കോടതി ശ്രമിച്ചത്. പിന്നെ, ഇലക്ഷന്‍ ഒരു ചെലവുള്ള സംഗതി ആയത് കൊണ്ട് രക്ഷപെട്ടു. സഹായിക്കാന്‍ ആളുണ്ടായി.
പിന്നെ സ്ഥിരം കഥ ഉണ്ടല്ലോ.. തൊഴിലാളി, കുടുംബം, പുനരധിവാസം..അല്ലെങ്കിലും എല്ലാം തൊഴിലാളിക്ക് വേണ്ടിയാണ്. കള്ള് വിറ്റ് നഷ്ടം സഹിക്കുന്നത് തന്നെ പാവപെട്ട തൊഴിലാളികള്‍ പുലരണ്ടേ എന്ന് ഓര്‍ത്താണ്. വേറൊരു പണിയും അവര്‍ക്ക് അറിയില്ല. ഒരു കൂലിപണിക്ക് ആരും വിളിക്കില്ല. ഒരു ആശാരിയെ ആരും വിളിക്കില്ല. ഒരു ഇലക്ട്രിക് പണിക്ക് ആരും വിളിക്കില്ല. ഒരു പ്ലംബെരെ ആര്‍ക്കും വേണ്ട.
പെയിന്റ് പണിക്കാരെ കൊണ്ട് നടക്കാന്‍ തന്നെ വയ്യ. കൃഷി പണിക്ക് ആളെ നറുക്ക് ഇട്ടാണ് എടുക്കുന്നത്. ആയിരം പണിക്കാര്‍ വന്നു നില്‍ക്കും. കൃഷിക്കാരന്‍ പത്തു പേരെ മാത്രം എടുക്കും. കൂലി ചിലപ്പോള്‍ കൊടുക്കും. ഇല്ലെങ്കില്‍ ഇല്ല. ചോദിക്കാന്‍ ആരും പോവില്ല. ഈ സംസ്ഥാനത്ത് തൊഴിലാളികളുടെ അതിപ്രസരം ആണ്. എന്നും രാവിലെ തെരുവില്‍ തൊഴിലാളികളുടെ നീണ്ട ക്യൂ ആണ്. ഒരു ജോലി ആരും തരില്ല.
ആകെയുള്ള ഒരു വരുമാനം ആണ് ബാര്‍, ഷാപ്പ് ജോലികള്‍. പിന്നെ ഉള്ളത് ചുമട്ടു തൊഴില്‍ ആണ്. അതിനു പക്ഷെ വലിയ ക്ഷാമം ആണ്. ..
ഈ നിലക്ക് പോയാല്‍ ഗവ. എല്ലാവരും നിര്‍ബന്ധമായും മദ്യം വാങ്ങണം പക്ഷെ കുടിക്കുന്നത് സ്വന്തം ഇഷ്ടം എന്നൊരു നിയമം കൊണ്ട് വരാന്‍ അധികം താമസം ഇല്ല. ഗവ. ന്നു ആരോടാണ് പ്രതിബദ്ധത? അധികാരത്തില്‍ വരാന്‍ സഹായിച്ചവരോട്.. ഏറ്റവും കൂടുതല്‍ സംഭാവന തന്നവരോട്..
അതില്‍ എന്താണ് ഒരു തെറ്റ്?? അങ്ങനെ അല്ലെ വേണ്ടത്?
ഈ ആളുകള്‍ക്ക് അരി ഒരു രൂപക്ക് കൊടുക്കാന്‍ തീരുമാനിച്ചത് തന്നെ ബാക്കി കാശ് മുഴുവന്‍ ഷാപ്പിലും ബാറിലും കൊടുത്ത് അബ്കാരി കുടുംബങ്ങളില്‍ കൂടി തീ പുകയട്ടെ എന്ന് കരുതിയാണ്. കോടതിക്ക് ഇത് വല്ലതും അറിയണോ??
ഷാപ്പിന്റെ മുന്നില്‍ കൂടി പോയാല്‍ ഇനി കാശ് പിരിക്കുന്ന ഒരു നിയമം ഗവ. ആലോചിക്കുന്നു. എങ്കില്‍ പിന്നെ, ആരും മദ്യം കഴിച്ച് പ്രശ്നം വേണ്ട, ഷാപ്പ് ക്കാരന് വരുമാനവും ആയി. ആ ബില്ലിനെ പിന്തുണക്കുകയാണ് മദ്യ നിരോധനക്കാര്‍ ആദ്യം ചെയ്യേണ്ടത്..മറക്കരുത്. പാവം തൊഴിലാളികളുടെ ബാധ്യത എല്ലാവര്ക്കും ഉണ്ട്. അവരെ മറന്നു ഒരു കളിയും പറ്റില്ല
പിന്നെ ആരും വിഷമിക്കണ്ട ... സമ്പൂര്‍ണ മദ്യ നിരോധനം തന്നെ ആണ് ലക്ഷ്യം .. അതിന്റെ ആദ്യത്തെ പടി ആണ് സമ്പൂര്‍ണ മദ്യവല്‍ക്കരണം..കുടിച്ച് കുടിച്ച് ആളുകള്‍ക്ക് ബോറടിക്കണം..
എന്നിട്ട് അവര്‍ തന്നെ സ്വയം നിര്‍ത്തണം. അല്ലാതെ നിര്‍ത്തിയിട്ട് ഒരു കാര്യവും ഇല്ല.
ഗാന്ധിജി എന്താണ് പറഞ്ഞിട്ടുള്ളത്?? അതൊന്നും മറക്കരുത് നിങ്ങള്‍...അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതു ജനം മറക്കുന്നത് ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. നിങ്ങള്‍ക്ക് അദ്ദേഹത്തെ മറക്കാം..പക്ഷെ പാവം അബ്കാരികളുടെ കണ്ണീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഗവ. ന്നു സാധിക്കില്ല. ഗവ. ലെ പലരും അബ്കാരിയുടെ വിയര്‍പ്പിന്റെ ഫലം ആണ്. അത് മറക്കാന്‍ ഈ ജനങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു??? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം തന്നെ. ....
(എല്ലാം മനസ്സിലായല്ലോ??)