മുല്ലപെരിയാര്‍ ചിന്തകള്‍ ...
എന്താണ് നമ്മുടെ (കേരളത്തിലെ രാഷ്ട്രീയ-പൊതു സമൂഹത്തിന്റെ പൊതുവില്‍) ആവശ്യം ?? - പുതിയ ഡാം വേണം. ആ ഡാമില്‍ ജലനിരപ്പ് നൂടിയന്പതിരണ്ട് അടി ആക്കണം. ഇപ്പോള്‍ നൂടിമുപ്പതിയാര്‍ അടി ആണ് നിരപ്പ്. ഇതിനു, നമ്മള്‍ പറയുന്ന കാരണം എന്താണ്? - പഴയ ഡാം ദുര്‍ബലം, ചോരുന്നു, പൊട്ടിയാല്‍ അഞ്ചു ജില്ലകളും അതിലെ മൂന്നില്‍ ഒന്ന് ജീവനും നശിക്കും.
ഒരു അറുപത്-എഴുപത് കൊല്ലം കഴിഞ്ഞാല്‍? നമ്മുടെ പിന്‍തലമുറക്ക് ഇതേ പ്രശ്നം ഉണ്ടാവില്ലേ? അപ്പോള്‍ ഡാം പണിയുന്നത് വഴി ഇന്നത്തെ അപകടം നാളേക്ക് മാറ്റി വെക്കുന്നു. അതാണോ ഉചിതം? അതോ ഈ അപകടം നിവാരണം ചെയ്യണോ?
അതിന്ന്‍, ആദ്യം ജലനിരപ്പ് കുറക്കണം.അതിന്ന്‍, തമിഴ്നാടിലെക്കുള്ള ജലലഭ്യത കുറയില്ല എന്നൊരു ഉറപ്പും, അത് പാലിക്കാന്‍ നമ്മള്‍ കാണുന്ന വഴികളും അവരെ ബോധ്യപെടുത്തണം. അത് വഴി, മുല്ലപെരിയാറിലെ ജലനിരപ്പ് കാലാനുസൃതമായി കുറയ്ക്കാനും, അണ പൊട്ടിയാല്‍ തന്നെ, വെള്ളം വളരെ പെട്ടന്ന് താഴെയുള്ള ജലാശയ ശ്രംഗല (ഇത് നമ്മള്‍ ഉണ്ടാക്കണം) ആഗിരണം ചെയ്യുന്ന ഒരു പദ്ധതി വേണം. ഇങ്ങനെ ചെയ്‌താല്‍ മിന്നല്‍ പ്രളയം ഒഴിവാക്കാം, സ്വത്തും ജീവനും രക്ഷിക്കാം, കുട്ടനാട് പോലെ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്നു അടിയില്‍ ആവും എന്നുള്ള ഭീതി അകറ്റാം.
ഇങ്ങനെ പലവിധത്തില്‍ ചിന്തിക്കാം.. ഉദ്ദേശം, മിന്നല്‍ പ്രളയം എങ്ങനെ ഒഴിവാക്കാം എന്നത് ആവണം. തമിഴ്നാടിന്റെ വെള്ളം നിഷേധിച്ചോ, അവരെ ശത്രുതാമനോഭാവത്തോടെ കണ്ടോ ഒന്നും ഈ പ്രശ്നം പരിഹരിക്കുക അസാധ്യം. മാത്രമല്ല, രാഷ്ട്രീയ പരിഹാരം പോംവഴി അല്ലാത്ത ഒരു വിഷയം ആണിത്. പ്രകൃതിക്കും, ജലത്തിനും, ഉയരത്തിനും, ഭാഗ്യത്തിനും എന്ത് രാഷ്ട്രീയം??
No comments:
Post a Comment