എനിക്ക് പലപ്പോഴും തോന്നുന്നു നമ്മൾ ഭൂരിഭാഗവും മൂഡസ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത് എന്ന്. വലിയ തോതിൽ തന്നെ നാം അറിഞ്ഞും അറിയാതെയും നമ്മളിൽ തന്നെ വളർത്തിയ മുൻധാരണകൾ ശരിയായി ചിന്തിക്കുന്നതിൽ നിന്ന് പോലും നമ്മളെ വിലക്കുന്നു.
അത്തരം ധാരണകളെ പറ്റി ആത്മവിശകലനം ചെയ്യുന്ന ഒരു എഴുത്ത് പരമ്പര ഞാൻ നിങ്ങളുടെ അനുഗ്രഹത്തോടെ തുടങ്ങുന്നു.
കണക്കും കാര്യങ്ങളും വെച്ച് പറയാൻ ഞാൻ പരമാവധി ശ്രമിക്കും. കാരണം അങ്ങിനെ മാത്രമേ ഏതൊക്കെ എന്റെ തോന്നലും ഭാവനയും മാത്രം അല്ല എന്ന് നിങ്ങള്ക്കും തോന്നു...
ചില ചെറിയ ചെറിയ കാര്യങ്ങൾ .....
1. കേരളത്തിലെ ഗവ. കണക്ക് പ്രകാരം( സാമ്പത്തിക സർവേ 2012-2013) ഏതാണ്ട് 45 ലക്ഷം ആളുകൾ തൊഴിൽ രഹിതർ ആയിട്ടുണ്ട്.
2. കേരളത്തിൽ ഏതാണ് 20-30 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ട്. അവർ ഏകദേശം ഒരു 6000 രൂപ മാസം അയക്കുന്നു എന്നാണ് കണക്ക്
3. സൗദിയിൽ പ്രശ്നത്തിൽ പെടുന്നു എന്ന് പറയപെടുന്നവർ ഒക്കെ തന്നെ നിയമം അനുസരിക്കാതെ അവിടെ ജോലി ചെയ്തവരും പോയവരും ആണ്.
4. കേരളത്തിലെ 45 ലക്ഷം തൊഴിൽരഹിതരെ പറ്റി ഒരു വ്യാകുലതയും കാട്ടാതെ ഗവ. (കളും)
ഉം, പാർട്ടികളും ആണ് ഗൾഫിൽ നിന്നും മടങ്ങി വരാൻ സാധ്യതയുള്ള 25,000- 50,000 പേരെ പറ്റി വേദനിച്ച് മന്ത്രിയെ ഉടനെ അങ്ങോട്ട് പറഞ്ഞയക്കുന്നത്.
5. ഈ ആളുകൾ അങ്ങോട്ട് പോയത് തടയാൻ (ഫ്രീ വിസക്കാരെ) ഗവ. ശ്രമിക്കണ്ടതല്ലേ?? നിയമം അനുസരിച്ച് അവിടെ ജോലി എടുത്തവർ ഒക്കെ തന്നെ സുരക്ഷിതർ ആണ് എന്നാണ് അവിടെ ഉള്ള ആളുകൾ തന്നെ പറയുന്നത്..
6. വനം, മണൽ, നെൽവയൽ, സർക്കാർ ഭൂമി - ഇതൊക്കെ കൈയേറി പലതും നടത്തുന്നവരെ ഒഴിപ്പിക്കാതെ ഇരിക്കാൻ സർക്കാർ പറയുന്ന കാരണം പാവപെട്ട ജോലിക്കാരെ ഓർത്താണ് എന്നല്ലേ?? നിയമം ലംഘിക്കാൻ മുതിരുന്നവരെ സംരക്ഷിക്കാൻ ഉയർത്തുന്ന ന്യായം മാത്രം ആണ് അത്.
7. പാവപെട്ട എല്ലാവരും നിയമങ്ങൾ ലംഘിക്കുന്നില്ല. ലംഘിക്കുന്നവര്ക്ക് കനത്ത സംരക്ഷണം നല്കുന്നത് വഴി കൂടുതൽ പേരെ ലംഘിക്കാൻ പ്രേരിപ്പിക്കുകയും അത് വഴി ലംഘനങ്ങൾ സാധൂകരിക്കാൻ ഉപായങ്ങൾ കണ്ടെത്തുകയും ആണ് ശരിക്കും നടക്കുന്നത്.
തികച്ചും മുതല്പെടുപ്പ് (രാഷ്ട്രീയമടക്കം) നടത്താൻ ഉള്ള ശ്രമങ്ങൾ ആണ് സൗദി വിഷയത്തിലെ അമിത ശുഷ്ക്കാന്തി. ഒന്നും സംഭവിക്കില്ല എന്നറിയാം. എന്നാലും സംഭവിക്കാതെ പോയത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണ് എന്ന് വരുത്തി തീർക്കാനും...
ഒരൽപം ജാഗ്രത ഒരു ജനാധിപത്യ രാജ്യത്തെ പൌരന്മാർക്ക് ഉണ്ടാവണം. അത് അവരുടെ ഉത്തരവാദിത്തം ആവണം. അല്ലെങ്കിൽ രാജ്യം എന്നും മൂഡ സ്വർഗ്ഗത്തിൽ തന്നെ ജീവിക്കാൻ നിർബന്ധിതതർ ആവും ..
തൊഴിൽരഹിതരായ മലയാളി സമൂഹം.പ്രവാസികളായ മലയാളികൾ. അവരുടെ ജന്മ നാട്ടിൽ തൊഴിൽതേടി കുടിയേറിയ മറുനാട്ടുകാർ. ഇവരെയൊക്കെ ഒരു സർക്കസ് റിങ്ങിലെന്നപോലെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരും ഭരണകൂടവും. ചുരുക്കത്തിൽ സുധീറിന്റെ പ്രതിപാദന വിഷയങ്ങൾ ഇവയാണു.
ReplyDeleteതൊഴിൽരഹിതരായവരുടെ കണക്കു സർക്കാരിന്റേതാണു. എംപ്ലോയ്മെന്റു എക്സ്ചേഞ്ചിൽ റജിസ്റ്റർ ചൈയ്തവരുടെ കണക്കാണു സർക്കാരിന്റെ കണക്കു. യഥാർഥത്തിൽ ഇവരെല്ലാം തൊഴിൽരഹിതരാണോ? സർക്കാർ ജോലി കിട്ടാത്ത അഭ്യസ്ഥവിദ്യരായ എല്ലാവരും തൊഴിൽരഹിതരുടെ പട്ടികയിൽ ഉണ്ടായിരിക്കും. വാസ്തവത്തിൽ ഇതിൽ നല്ലൊരു ശതമാനം സ്വയംതൊഴിലിൽ ഏർപ്പെട്ടവരാണു. അല്ലെങ്കിൽ സ്വകാര്യമേഘലയിൽ തൊഴിലുള്ളവരാണു. എന്തിനേറെപ്പറയുന്നു വിദേശത്തു തൊഴിലിലേർപ്പെട്ടവർ പോലും ഇവിടെ തൊഴിൽരഹിതരുടെ പട്ടികയിൽ ഉണ്ടായിരിക്കും.അതുകൊണ്ടുതന്നെ സുധീർ കൊണ്ടുവന്ന 40-45 ലക്ഷത്തിന്റെ കണക്കു വസ്തുതക്കു നിരക്കാത്തതാണു. (തൊഴിൽരഹിതരുടെ എണ്ണം പെരുപ്പിച്ചു കാണിക്കേണ്ടതു സുധീർ പറഞ്ഞതുപോലെ രാഷ്ട്രീയക്കാരന്റെ നിലനിൽപ്പിന്റെ രാഷ്ട്രീയമാണു.) യഥാർഥത്തിൽ തൊഴിലെടുക്കാൻ മിനക്കെടാത്തവരാണു തൊഴിൽരഹിതരായി കഴിയുന്നതു. ഇതൊരു ജന്മ വൈകല്യമാണു. ഈ പ്രതിഭാസം മനുഷ്യസമൂഹത്തിനു മാത്രം അവകാശപ്പെട്ടതെല്ല. ഇതര ജന്തുസമൂഹത്തിലും ഈ വൈകല്യം നിലനിൽക്കുന്നില്ലേ.
തൊഴിലെടുക്കാൻ മിനക്കെടാത്തവർ ഉള്ളതുകൊണ്ടാണു മറുനാട്ടുകാർ ആ മേഘലയിലേക്കു വന്നതു. തൊഴിൽ കുറവും തൊഴിൽ വേണ്ടവർ കൂടുതലും ആവുമ്പോഴാണു ‘തൊഴിലുറപ്പെന്ന’ പദ്ധതിക്കു പ്രസക്തിയുള്ളതു. തൊഴിലെടുക്കാൻ ആളെക്കിട്ടാത്ത നാട്ടിൽ എന്തിനീ പദ്ധതി? ഇതിപ്പോൾ ‘തൊഴിലെടുക്കാതെ കൂലി കിട്ടുന്ന’ പദ്ധതിയായി മാറിയിരിക്കുന്നു. (ഇതും രാഷ്ട്രീയക്കാരന്റെ നിലനിൽപ്പു രാഷ്ട്രീയം തന്നെ). ബംഗാളികളും തമിഴരും കൈയടക്കിയ തൊഴിൽമേഘലയിൽ തൊഴിലുറപ്പു നൽകുന്നതു ആർക്കാണു?
നാട്ടിൽ തൊഴിലിന്റെ പേരിൽ നിയമലംഘനത്തിനു സർക്കാർ കൂട്ടുനിൽക്കുന്നു. മറുനാട്ടിലെ പ്രവാസികളുടെ നിയമലംഘനത്തെ അവിടുത്തെ ഭരണകൂടങ്ങൾ നേരിടുന്നതു അവരുടെ പൗരന്മാർക്കു വേണ്ടിയാണെന്ന കാര്യം വിസ്മരിക്കയും ചെയ്യുന്നു. തിരികെ വരുന്നുവർ നിയമം ലംഘിച്ചവരാണു. പക്ഷേ അവരീ നാട്ടിന്റെ മക്കളാണു. എന്നെങ്കിലും തിരിച്ചുവരികതന്നെ ചെയ്യമെന്നു മുൻ കൂട്ടി കണ്ടു അവർക്കുവേണ്ട തൊഴിലിനാണു സർക്കാർ ഉറപ്പു നൽകേണ്ടിയിരുന്നതു. സമയം വൈകിയിട്ടില്ല. ഇപ്പോഴത്തേതു ഒരു മുന്നറിയിപ്പു മാത്രമാണു. വേണ്ടതു മുമ്പേ ചൈതുവെക്കാൻ സർക്കാർ തയാറാവണം. അതിനു ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണു വേണ്ടതു.
നാമൊരു മേജിക്കൽ റിയലിസത്തിലാണു. ഭരണകൂടങ്ങൾ മെനെഞ്ഞെടുത്ത മായാപ്രപഞ്ചത്തിൽനിന്നും വിമോചിതരാകുവാൻ ഏതു ശാസ്ത്രമാണു നമുക്കു തുണയാവുക?