മലയാളികള്‍ പ്രബുദ്ധര്‍ ആണ് എന്നാണ് വയ്പ്പ്. ബുദ്ധിശാലികളും സമര്‍ത്ഥരും ആണ്.
രാഷ്ട്രീയത്തിന്‍റെ കാര്യവും അന്തര്‍ദേശീയ വിഷയങ്ങളുടെ കാര്യവും പിന്നെ പറയുകയും വേണ്ട. പണ്ട് ഏതോ സരസന്‍ പറഞ്ഞത് പോലെ, മലയാളി എങ്ങനെ ചിന്തിക്കുന്നു എന്നറിയാതെ അമേരിക്കന്‍ പ്രസിഡന്റ് പോലും ഒരു കാര്യവും ചെയ്യില്ല. മലയാളിയുടെ വിമര്‍ശനത്തിന്റെ ചൂട്, വാഷിംഗ്ടന്‍ പോലും ഭയപെടുന്ന ഒന്നാണ്. ..
ഇത്രയൊക്കെ ആണ് നമ്മള്‍ സ്വയം വിചാരിച്ചു വെച്ച കാര്യങ്ങള്‍. !!!!...
ഇനി ഉള്ള കാര്യം പറയാം. ഒരു വിഷയം പഠിച്ച്, അതില്‍ പല വശങ്ങള്‍ മനസ്സിലാക്കി ഒരു അഭിപ്രായം രൂപിക്കരിക്കുന്ന കാര്യത്തില്‍ ഒരു ദുരന്തം ആണ് നമ്മള്‍.. മുന്‍ധാരണകള്‍ മാത്രമാണ് നമ്മുടെ ബലം. ചാനലിലും ചായക്കടയിലും ദേവാലയത്തിലും ബാര്‍ബര്‍ ഷാപ്പിലും കേട്ട നുറുങ്ങുകളും പൊടികളും ആണ് ആകെയുള്ള അറിവ്. ലോക കാര്യങ്ങള്‍ അതിന്റെ നിജ സ്ഥിതിയില്‍ വായിക്കാനും പഠിക്കാനും ഒന്നും വലിയ താല്പര്യം ഇല്ല. പിന്നെ ഉള്ളത്, കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയര്‍ എടുത്ത് ഓടാനും, പാറുക്കുട്ടി പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും അതിന്‍റെ ആള്‍ ഞാന്‍ തന്നെ എന്ന രീതിയും ആണ്.
ഈ കാര്യങ്ങള്‍ ഒക്കെ ശരിക്ക് മനസ്സിലാക്കിയത് നമ്മുടെ രാഷ്ട്രീയക്കാരും ചാനലുകളും ആണ്. എന്ത് കാര്യം ഉണ്ടെങ്കിലും അതിന്റെ നിജ സ്ഥിതി നമ്മള്‍ അറിയാതെ പോവുന്നത് ഈ രണ്ടു കൂട്ടരും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് പിറകെ നമ്മള്‍ ഓടുന്നത് കൊണ്ടാണ്. കാര്യം അറിയാന്‍ നമുക്ക് താല്പര്യം ഒട്ടും ഇല്ല. മറിച്ച് പക്ഷം ചേരാനും കല്ലെറിയാനും നമ്മള്‍ റെഡി.
സംഗതി സ്ത്രീ വിഷയം ആണെങ്കില്‍ ആദ്യത്തെ കല്ല് എറിയാന്‍ മുന്‍പില്‍ നില്‍ക്കുക സ്ഥലത്തെ ഏറ്റവും പ്രധാന സ്വഭാവദൂഷ്യക്കാരനും ... പോരെ...
ഇറ്റലി വിഷയം കൊടുമ്പിരി കൊള്ളുകയാണല്ലോ .. മുഖ്യമന്ത്രി ഡല്‍ഹിയില്‍ തന്നെ സ്ഥിര താമസം ആക്കിയാല്‍ കെ. എസ്. ആര്‍... ടി സി ക്ക് ഒരു മൂന്ന് നാല് ബസ് അധികം ഓടിക്കാന്‍ ഉള്ള ഡീസല്‍ ഒരു മാസം കിട്ടും. എന്ത് കേട്ടാലും ഉടനെ ഡല്‍ഹിക്ക് പോവുന്നത് എന്തിനാണ്?? ഫോണ്‍, ഇമെയില്‍, വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു കൂടെ..
അത് അവിടെ നില്‍ക്കട്ടെ. ഈ പ്രാവശ്യം അദ്ദേഹം ഡല്‍ഹിക്ക് പോയത് ഒന്നുകില്‍ മലയാളിയെ ശരിക്ക് മനസ്സിലാക്കിയത് കൊണ്ട്, അല്ലെങ്കില്‍ തിരക്കിന്‍റെ ഇടയില്‍ പത്രം പോലും വായിക്കാന്‍ സാധിക്കാത്തത് കൊണ്ട്.
ഒരു ആഴ്ച മുന്‍പ്, മലയാള മനോരമയില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ശ്രിലങ്കന്‍ ജയിലില്‍ കഴിഞ്ഞിരുന്ന കുറെ മലയാളികള്‍ കേരളത്തില്‍ മടങ്ങിയെത്തി പൂജപൂര ജയിലില്‍ തടവ് തുടങ്ങി എന്ന്. എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചു??
ഇന്ത്യയും ചില വിദേശ രാജ്യങ്ങളും ഒരു ഉടമ്പടിയില്‍ ഒപ്പ് വെച്ചു, അത് പ്രകാരം, ഒരു ഇന്ത്യക്കാരന്‍ ഉടമ്പടി രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിക്കണ്ട. പകരം ഇന്ത്യയില്‍ തന്നെ അനുഭവിച്ചാല്‍ മതി. അത് പോലെ തന്നെ വിദേശികള്‍ ഇന്ത്യയില്‍ കുറ്റം ചെയ്‌താല്‍ അവര്‍ അവരുടെ രാജ്യത്ത് ശിക്ഷ അനുഭവിച്ചാല്‍ മതി. ഉടമ്പടി രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയും ഉണ്ട്.
ഈ നിയമം ആണ് ഇപ്പോള്‍ ഇറ്റലി ഉന്നയിച്ചത്. ന്യായമായ ഒരു നീക്കം ആണ് അത്. അവര്‍ അവരുടെ രാജ്യത്ത് ശിക്ഷ അനുഭവിക്കും. കടല്‍ കൊല എന്നത് കേരളത്തില്‍ വെറും രാഷ്ട്രീയ വിഷയം മാത്രം ആണ്.അത് പരമാവധി ആളിക്കത്തിച്ച് നിര്‍ത്തുക എന്നൊരു ലളിതമായ തന്ത്രം ആണ് പാര്‍ട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത്.
നിയമം അനുസരിച്ച് ഒരു ശീലവും ഇല്ലാത്തത് കൊണ്ട് ആവണം നമ്മള്‍ നിയമവശങ്ങള്‍ അത്ര കാര്യം ആക്കാത്തത്. പക്ഷെ, അറിവിലായ്മ നമ്മള്‍ ഒരു അലങ്കാരം ആക്കരുത്.
പിന്കുറിപ്പ് : ഇറ്റലിക്കാര്‍ തെറ്റുകാര്‍ ആണോ അല്ലയോ എന്ന വിഷയം അല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അവര്‍ 2 മലയാളികളെ കൊന്നിട്ടുണ്ട്.പക്ഷെ, ഈ വിഷയത്തിലെ നിയമങ്ങള്‍, നടപടി ക്രമങ്ങള്‍ ഇവയാണ് ചര്‍ച്ച ചെയ്തത്. എനിക്ക് ഇറ്റലിയുമായി ഒരു ബന്ധവും ഇല്ല. അവരെ ന്യായികരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ, ഇതിന്‍റെ സത്യാവസ്ഥ മേല്‍പറഞ്ഞ ഉടമ്പടി ആണ്.
ഒരു പക്ഷെ ഒരു പാട് ഇന്ത്യന്‍ കുടുംബങ്ങളുടെ കണ്ണീര്‍ തുടക്കുന്ന ആ ഉടമ്പടിയെ ഞാന്‍ അംഗീകരിക്കുന്നു.
No comments:
Post a Comment