Thursday, January 10, 2013

താളം തെറ്റിയ വിദ്യാഭ്യാസ രംഗം..

ഇന്ന് നമ്മള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കുന്ന അദ്ധ്യാപകന്‍, നമ്മളെ ഏറ്റവും നന്നായി പഠിപ്പിച്ച ആള്‍ ആവാന്‍ വഴിയില്ല.
നമ്മിലെ വ്യക്തി യെ തിരിച്ചറിഞ്ഞ, നമ്മളില്‍ മൂല്യബോധം വളര്‍ത്താന്‍ ശ്രമിച്ച, നമ്മളെ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളവര്‍ ആക്കാന്‍ പരിശ്രമിച്ച, നമ്മളെ സദ്‌ ഉദ്ദേശത്തില്‍ ശിക്ഷിച്ച -- ഒരു അധ്യാപകനെ ആവും നാം  ഓര്‍ക്കുന്നതും, ബഹുമാനിക്കുന്നതും.

 15 മുതല്‍ 18 വര്‍ഷം വരെ നീണ്ട പഠന കാലത്ത്, അങ്ങനെ എത്ര പേരെ ഓര്‍ക്കാന്‍ ഉണ്ടാവും നമുക്ക്? 

1,2 ഏറിയാല്‍ 5??? ഒരു 100-120 പേരില്‍ നിന്നാണ് ഈ 5 പേര്‍ എന്ന് കൂടി ഓര്‍മ്മിക്കണം. നമ്മള്‍ നേരിടുന്ന പല സാമൂഹിക പ്രശ്നങ്ങള്‍ക്കും ഉത്തരം കിട്ടുന്നത് നമ്മുടെ താളം തെറ്റിയ പൊതു വിദ്യാഭ്യാസ രംഗത്ത് നിന്ന് തന്നെ ആണ്. യാതൊരു മൂല്യവും കുട്ടികളില്‍ വളര്‍ത്താത്ത, വെറും തൊഴില്‍ അന്വേഷണത്തില്‍ മാത്രം സഹായിക്കുന്ന ഒരു സമ്പ്രദായം ആയി മാറിയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസ രംഗം. ഈ രംഗത്ത് സമൂലമായൊരു മാറ്റം വളരെ വളരെ ആവശ്യം ആണ്. 

വിദ്യാഭ്യാസം വെറും ഒരു വകുപ്പ് ആയിക്കാണുന്നത്  ഒരു പക്ഷെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ ജനദ്രോഹം ആവും..

2 comments:

  1. ഇന്ന് നമ്മള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കുന്ന അദ്ധ്യാപകന്‍, നമ്മളെ ഏറ്റവും നന്നായി പഠിപ്പിച്ച ആള്‍ ആവാന്‍ വഴിയില്ല.
    നമ്മിലെ വ്യക്തി യെ തിരിച്ചറിഞ്ഞ, നമ്മളില്‍ മൂല്യബോധം വളര്‍ത്താന്‍ ശ്രമിച്ച, നമ്മളെ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളവര്‍ ആക്കാന്‍ പരിശ്രമിച്ച, നമ്മളെ സദ്‌ ഉദ്ദേശത്തില്‍ ശിക്ഷിച്ച -- ഒരു അധ്യാപകനെ ആവും നാം ഓര്‍ക്കുന്നതും, ബഹുമാനിക്കുന്നതും.
    ...
    വിദ്യാഭ്യാസം വെറും ഒരു വകുപ്പ് ആയിക്കാണുന്നത് ഒരു പക്ഷെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ ജനദ്രോഹം ആവും..
    ഇത് രണ്ടും സമ്മതിച്ചു..
    നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു... തൊഴില്‍ നേടുക എന്നതിലപ്പുറം , മാനവികതയിലൂന്നിയ സംസ്കാരത്തിന് മുന്‍തൂക്കം നല്‍കുന്നത് തന്നെയാവണം വിദ്യാഭ്യാസം..

    15 മുതല്‍ 18 വര്‍ഷം വരെ നീണ്ട പഠന കാലത്ത്, അങ്ങനെ എത്ര പേരെ ഓര്‍ക്കാന്‍ ഉണ്ടാവും നമുക്ക്?
    1,2 ഏറിയാല്‍ 5??? ഒരു 100-120 പേരില്‍ നിന്നാണ് ഈ 5 പേര്‍ എന്ന് കൂടി ഓര്‍മ്മിക്കണം.
    എനിക്കിതിലും ഒരുപാട് കൂടുതല്‍ പേരെ ഓര്‍മ്മയുണ്ട് ട്ടൊ..
    :)

    ReplyDelete
  2. ഓർമ്മശക്തി പരീക്ഷിക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്നും അത്രയെങ്കിലും ഓർത്തെടുക്കാൻ കഴിയുന്നത് മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസം കൊണ്ടുള്ള മെച്ചം.

    ReplyDelete