രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളരെ നന്നായി എന്ന് പറയാതെ വയ്യ. വികാരപരമായി അതിനെ മാറ്റി (അമ്മയുടെ കരച്ചില്‍ പരാമര്‍ശം) അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റി.
ഒരു പ്രസംഗം കൊണ്ട് ഈ രാജ്യത്തെ രാഷ്ട്രീയം മാറി മറയും എന്ന് രാഹുല്‍ പോലും പറയില്ല. അദ്ദേഹത്തെ ചുറ്റിപറ്റി നിന്ന് കാര്യം നടത്താന്‍ മിടുക്കന്മാര്‍ ഒരു പക്ഷെ രാജ്യം നന്നായി കഴിഞ്ഞു എന്ന് വരെ പറയുകയും ചെയ്യും. അതാണ് അഭിനവ രാഷ്ട്രീയം. ..അതൊക്കെ അവിടെ നില്‍ക്കട്ടെ .. നല്ല കാര്യങ്ങളെ പറ്റി പറയാം
അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ വലിയ കാര്യം ആണ്. മധ്യവര്‍ത്തി സമൂഹത്തെയും അവരുടെ ശബ്ദത്തെയും ഉള്‍ക്കൊള്ളും എന്ന്. മധ്യവര്‍ത്തി സമൂഹം ആണ് ഈ രാജ്യത്തെ സര്‍വീസ് സെക്ടര്‍ എന്ന് പറയുന്ന മേഖലയില്‍ ജോലി എടുക്കുന്നത്. ഈ രാജ്യത്തിന്റെ വരുമാനത്തിലേക്ക് 53.7% ആണ് ഈ വിഭാഗം സംഭാവന ചെയ്യുന്നത്. മാത്രമല്ല, ഈ രാജ്യത്ത് സ്വന്തം ശമ്പളത്തിന്റെ ഒരു ഭാഗം നികുതി ആയി കൊടുക്കുന്നവര്‍ ഏറെയും മധ്യവര്‍ത്തി സമൂഹത്തില്‍ നിന്നാണ്.
എന്ന് വെച്ചാല്‍, ഈ രാജ്യത്തിന്റെ വരുമാനത്തിലേക്ക് വലിയൊരു പങ്ക് സംഭാവന ചെയ്യുന്നവര്‍ ആണ് നമ്മള്‍ മധ്യവര്‍ത്തികള്‍.... ആദായ നികുതി കൊടുക്കുന്ന നമുക്ക് ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്ര കാലവും ഒരു പങ്കും ഉണ്ടായിരുന്നില്ല. നമുക്ക് എന്തറിയാം എന്നാണ് സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരന്‍ പരിഹാസത്തോടെ ചോദിക്കുക. രാഷ്ട്രീയക്കാരന് ബോര്‍ഡ് / കോര്‍പോര്‍ഷന്‍ ഉണ്ടാക്കാനും, സര്‍ക്കാര്‍ പണം എടുത്ത് കാറ കളിക്കാനും വോട്ട് ചെയ്യുക എന്നൊരു ഉത്തരവാദിത്തം മാത്രമേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അത് മാറണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വളരെ വിപ്ലവകരമായ ഒരു വാചകം. അല്ലേ ????
നമ്മള്‍ അധ്വാനിച്ച് നല്‌കുന്ന നികുതി വേണ്ട രീതിയില്‍ ചെലവാക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ നമ്മള്‍ രാഷ്ട്രീയത്തിലും സജീവമായെ മതിയാവു. ഇന്ന് വരെ ഒരു രൂപ പോലും ജോലി ചെയ്ത് ഈ രാജ്യത്തിന് നല്കാത്തവര്‍ ആണ് ഇപ്പോള്‍ നമ്മളെ ഭരിക്കുന്ന ആളുകളില്‍ ഭൂരിഭാഗവും. എന്തിനു ഭരിക്കാന്‍ അവരും ഭരിക്കപെടാന്‍ നമ്മളും എന്ന സ്ഥിതി സ്ഥിരമായി തുടരണം?
മധ്യവര്‍ത്തികളെ എന്നും അകറ്റി നിര്‍ത്തിയ ഒരു പാര്‍ട്ടിയുടെ പുതിയ നേതാവ് നമുക്ക് പ്രതീക്ഷകള്‍ തരുന്നുണ്ട്. ഇല്ലേ? ഇനി നമുക്ക് അദ്ദേഹം വാക്കുകള്‍ പാലിക്കുന്നത് സശ്രദ്ധം നോക്കിയിരിക്കാം... ഒരു പക്ഷെ പുതിയ യുഗം ആണ് തുടങ്ങുന്നത് എങ്കിലോ???
ജോലി ചെയ്ത്, ഈ രാജ്യത്തിന്‍റെ ഖജനാവിലേക്ക് തന്റേതായ സംഭാവന നല്‍കുന്ന എല്ലാവര്‍ക്കും ..... നമ്മുടെ സമയം വരുന്നു.ഉണരൂ..
No comments:
Post a Comment