Saturday, November 16, 2013

കസ്തൂരി രംഗൻ റിപ്പോർട്ട്‌ -- തെറ്റിദ്ധരിക്കപെട്ട രാജ്യക്ഷേമ ചിന്ത

കസ്തൂരി രംഗൻ റിപ്പോർട്ട്‌ മുഴുവൻ വായിച്ചു. അതിലെ, കാതൽ ആയ നിർദേശങ്ങൾ താഴെ പറയുന്നവയാണ്

1. പശ്ചിമ ഘട്ട പ്രദേശത്ത് ഇപ്പോൾ 40% പ്രദേശം മാത്രമേ സ്വാഭാവിക രീതിയിൽ നില നിൽക്കുന്നുള്ളൂ . ബാക്കി 60% പ്രദേശവും ജന ആവാസ വ്യവസ്ഥിതി ആയിക്കഴിഞ്ഞു

2. ഈ ബാക്കിയുള്ള 40% ശതമാനത്തിൽ 37% വും പരിസ്ഥിതി ദുർബല പ്രദേശം ആയിക്കഴിഞ്ഞു. ഈ അവസ്ഥയിൽ ഈ പ്രദേശം സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്പ്പിനു അത്യന്താപേക്ഷിതം ആണ്.

3. ഈ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും നിരോധിക്കണം. നിലവിൽ ഉള്ള പ്രവർത്തനങ്ങൾ അടുത്ത 5 വർഷത്തിലോ ലൈസൻസ് തീരുന്ന മുറക്കോ അവസാനിപ്പിക്കണം

4. ഈ മേഖലയിൽ  താപ വൈദ്യുതി നിലയങ്ങൾ പാടില്ല. ജലവൈദ്യുതി പദ്ധതികൾ ഉപാധികൾക്ക് വിധേയം ആയി അനുവദിക്കാം. കാറിൽ നിന്നുള്ള വൈദ്യുതി പദ്ധതികൾക്ക് അനുമതി തേടണം. ഉപാധികൾ ഉണ്ടായിരിക്കും

5. ചുമന്ന വിഭാഗം [17 തരം - മദ്യം, ലോഹം, താപ നിലയം, രാസ പദാർത്ഥ, വളം, പഞ്ചസാര, എണ്ണ  ശുദ്ധീകരണം, തുകൽ -- തുടങ്ങിയ പരിസ്ഥിതി ആഘാതം കൂടുതൽ ഉള്ളവ] വ്യവസായങ്ങൾ പാടി ല്ല. ഓറഞ്ച് വിഭാഗം - നിർബന്ധങ്ങൾക്ക് വിധേയം ആയി ആവാം. പക്ഷെ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്ക്  മുൻഗണന.

6. 20,000 ച. അടിയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ പാടില്ല. ടൌണ്‍ഷിപ്‌, റിയൽ എസ്റ്റേറ്റ്‌ വികസനം എന്നിവ ഈ മേഖലയിൽ പാടില്ല. റിസോർട്ട് വികസനത്തെ പറ്റി പ്രത്യേക പരാമർശം ഇല്ല.

7. അടിസ്ഥാന വികസനം പരിസ്ഥിതി അനുമതിയോടെ വേണം. എ ക്ലാസ്സ്‌ പ്രൊജക്റ്റ്‌ വിഭാഗത്തിൽ

8. പശ്ചിമ ഘട്ടത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വികസന പ്രവർത്തനങ്ങൾക്കും  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണം

9. ഈ മേഖലയുടെ പരിപാലനത്തിന് ഗവ. ഒരു രൂപരേഖ (ഫ്രെയിം വർക്ക്‌) തയ്യാറാക്കണം. അതിൽ വിവര ശേഖരണ  സംവിധാനങ്ങൾ വേണം. തീരുമാനങ്ങൾ എടുക്കുന്നതിൽ തദേശീയർക്ക് പ്രാതിനിധ്യം വേണം.

10. ഗ്രാമങ്ങൾക്ക്  തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാതിനിധ്യം വേണം. അവരുടെ അനുമതി ഇല്ലാതെ പ്രൊജക്റ്റ്‌ അനുമതി പാടില്ല. വനസംരക്ഷണ മാർഗ്ഗ നിർദേശങ്ങളും പരിഗണിക്കാതെ അനുമതി പാടില്ല.

11. സംസ്ഥാന ഗവ. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനു സംവിധാനങ്ങൾ എർപെടുത്തണം. അത് ശക്തിയായി നടപ്പിൽ വരുത്തണം.

ഇതാണ് കാതൽ  ആയ നിർദേശങ്ങൾ -- ഇതിൽ എന്താണ് ജനവിരുദ്ധം??
നിങ്ങൾ തീരുമാനിക്കണം

കസ്തൂരി രംഗൻ  റിപ്പോർട്ട്‌ -- തെറ്റിദ്ധരിക്കപെട്ട രാജ്യക്ഷേമ ചിന്ത

Thursday, April 11, 2013

ജീവിത പ്രാരബ്ദങ്ങൾ . .


ഇന്ന് ഒരു ഓട്ടോറിക്ഷക്കാരൻ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു.

ചിറ്റൂർ റോഡിൽ നിന്നും ഒരല്പം മാറിയുള്ള വീക്ഷണം ഓഫീസിൽ നിന്നും എസ് ആർ വി സ്കൂൾ വരെ ഏറിയാൽ ഒരു 2 കിലോമീറ്റർ ദൂരമേ വരൂ.

അദ്ദേഹം ആവശ്യപെട്ടത് 50 രൂപ!!!. എന്താണ് ഇത്ര രൂപ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തട്ടിക്കയറി. വണ്ടിയിൽ കേറണം എങ്കിൽ പറയുന്ന പൈസ ആണ് പോലും. താൻ പോയി പരാതി കൊടുക്ക്‌ എന്നൊരു ഉപദേശവും..കനത്ത രാഷ്ട്രീയ - പോലീസ് പിൻബലം ഉള്ള ഓട്ടോക്കാർക്കെതിരെ പരാതി കൊടുക്കാൻ മാത്രം രാഷ്ട്രീയ സാക്ഷരത ഇല്ലാത്ത ആളല്ലോ ഞാൻ ;)

തർക്കിച്ചു തർക്കിച്ച് 25 രൂപ കൊടുത്ത് ഞാൻ രക്ഷപെട്ടു..

പക്ഷെ എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക്??

പണ്ടത്തെ പോലെ സമ്പന്ന മൂരാച്ചികൾ മാത്രം അല്ല ഇപ്പോൾ ഓട്ടോ ഉപയോഗിക്കുന്നത്. എല്ലാവരും (ന്യൂനപക്ഷം, ഭൂരിപക്ഷം, പിന്നോക്ക-മുന്നോക്ക വ്യത്യാസമില്ലാതെ) ഓട്ടോയെ ആശ്രയിക്കുന്നു.

ഓട്ടോയിൽ മീറ്റർ നിർബന്ധമാക്കാൻ എന്തിനാണ് സർക്കാർ അമാന്തം കാട്ടുന്നത്? എന്ത് കൊണ്ട് അത് യാത്രക്കാരൻറെ അവകാശം ആയിക്കാണാൻ സർക്കാർ കാണുന്നില്ല??
ഇന്ന് ഒരു ഓട്ടോറിക്ഷക്കാരൻ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു. 

ചിറ്റൂർ റോഡിൽ നിന്നും ഒരല്പം മാറിയുള്ള വീക്ഷണം ഓഫീസിൽ നിന്നും എസ് ആർ വി സ്കൂൾ വരെ ഏറിയാൽ ഒരു 2 കിലോമീറ്റർ ദൂരമേ വരൂ. 

അദ്ദേഹം ആവശ്യപെട്ടത് 50 രൂപ!!!. എന്താണ് ഇത്ര രൂപ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തട്ടിക്കയറി. വണ്ടിയിൽ കേറണം എങ്കിൽ പറയുന്ന പൈസ ആണ് പോലും.  താൻ പോയി പരാതി കൊടുക്ക്‌ എന്നൊരു ഉപദേശവും..കനത്ത രാഷ്ട്രീയ - പോലീസ് പിൻബലം ഉള്ള ഓട്ടോക്കാർക്കെതിരെ പരാതി കൊടുക്കാൻ മാത്രം രാഷ്ട്രീയ സാക്ഷരത ഇല്ലാത്ത ആളല്ലോ ഞാൻ ;) 

തർക്കിച്ചു തർക്കിച്ച് 25 രൂപ കൊടുത്ത് ഞാൻ രക്ഷപെട്ടു.. 

പക്ഷെ എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക്?? 

പണ്ടത്തെ പോലെ സമ്പന്ന മൂരാച്ചികൾ മാത്രം അല്ല ഇപ്പോൾ ഓട്ടോ ഉപയോഗിക്കുന്നത്. എല്ലാവരും (ന്യൂനപക്ഷം, ഭൂരിപക്ഷം, പിന്നോക്ക-മുന്നോക്ക വ്യത്യാസമില്ലാതെ) ഓട്ടോയെ ആശ്രയിക്കുന്നു. 

ഓട്ടോയിൽ മീറ്റർ നിർബന്ധമാക്കാൻ എന്തിനാണ് സർക്കാർ അമാന്തം കാട്ടുന്നത്? എന്ത് കൊണ്ട് അത് യാത്രക്കാരൻറെ അവകാശം ആയിക്കാണാൻ സർക്കാർ കാണുന്നില്ല??

Saturday, March 30, 2013

നമ്മൾ ജീവിക്കുന്ന മൂഡ സ്വർഗ്ഗത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ - 1


എനിക്ക് പലപ്പോഴും തോന്നുന്നു നമ്മൾ ഭൂരിഭാഗവും മൂഡസ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത് എന്ന്. വലിയ തോതിൽ തന്നെ നാം അറിഞ്ഞും അറിയാതെയും നമ്മളിൽ തന്നെ വളർത്തിയ മുൻധാരണകൾ ശരിയായി ചിന്തിക്കുന്നതിൽ നിന്ന് പോലും നമ്മളെ വിലക്കുന്നു. 

അത്തരം ധാരണകളെ പറ്റി ആത്മവിശകലനം ചെയ്യുന്ന ഒരു എഴുത്ത് പരമ്പര ഞാൻ നിങ്ങളുടെ അനുഗ്രഹത്തോടെ തുടങ്ങുന്നു. 

കണക്കും കാര്യങ്ങളും വെച്ച് പറയാൻ ഞാൻ പരമാവധി ശ്രമിക്കും. കാരണം അങ്ങിനെ മാത്രമേ ഏതൊക്കെ എന്റെ തോന്നലും ഭാവനയും മാത്രം അല്ല എന്ന് നിങ്ങള്ക്കും തോന്നു...


ചില ചെറിയ ചെറിയ കാര്യങ്ങൾ .....

1. കേരളത്തിലെ ഗവ. കണക്ക് പ്രകാരം( സാമ്പത്തിക സർവേ 2012-2013)  ഏതാണ്ട് 45 ലക്ഷം ആളുകൾ തൊഴിൽ രഹിതർ ആയിട്ടുണ്ട്. 

2. കേരളത്തിൽ ഏതാണ് 20-30 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ട്. അവർ ഏകദേശം ഒരു 6000 രൂപ മാസം അയക്കുന്നു എന്നാണ് കണക്ക് 

3. സൗദിയിൽ പ്രശ്നത്തിൽ പെടുന്നു എന്ന് പറയപെടുന്നവർ ഒക്കെ തന്നെ നിയമം അനുസരിക്കാതെ അവിടെ ജോലി ചെയ്തവരും പോയവരും ആണ്. 

4. കേരളത്തിലെ 45 ലക്ഷം തൊഴിൽരഹിതരെ പറ്റി ഒരു വ്യാകുലതയും കാട്ടാതെ ഗവ. (കളും) 
ഉം, പാർട്ടികളും ആണ് ഗൾഫിൽ നിന്നും മടങ്ങി വരാൻ സാധ്യതയുള്ള 25,000- 50,000 പേരെ പറ്റി വേദനിച്ച് മന്ത്രിയെ ഉടനെ അങ്ങോട്ട്‌ പറഞ്ഞയക്കുന്നത്. 

5. ഈ ആളുകൾ അങ്ങോട്ട്‌ പോയത് തടയാൻ (ഫ്രീ വിസക്കാരെ) ഗവ. ശ്രമിക്കണ്ടതല്ലേ?? നിയമം അനുസരിച്ച് അവിടെ ജോലി എടുത്തവർ ഒക്കെ തന്നെ സുരക്ഷിതർ ആണ് എന്നാണ് അവിടെ ഉള്ള ആളുകൾ തന്നെ പറയുന്നത്.. 

6. വനം, മണൽ, നെൽവയൽ, സർക്കാർ ഭൂമി - ഇതൊക്കെ കൈയേറി പലതും നടത്തുന്നവരെ ഒഴിപ്പിക്കാതെ ഇരിക്കാൻ സർക്കാർ പറയുന്ന കാരണം പാവപെട്ട ജോലിക്കാരെ ഓർത്താണ് എന്നല്ലേ??  നിയമം ലംഘിക്കാൻ മുതിരുന്നവരെ സംരക്ഷിക്കാൻ ഉയർത്തുന്ന ന്യായം മാത്രം ആണ് അത്. 

7. പാവപെട്ട എല്ലാവരും നിയമങ്ങൾ ലംഘിക്കുന്നില്ല. ലംഘിക്കുന്നവര്ക്ക് കനത്ത സംരക്ഷണം നല്കുന്നത് വഴി കൂടുതൽ പേരെ ലംഘിക്കാൻ പ്രേരിപ്പിക്കുകയും അത് വഴി ലംഘനങ്ങൾ സാധൂകരിക്കാൻ ഉപായങ്ങൾ കണ്ടെത്തുകയും ആണ് ശരിക്കും നടക്കുന്നത്.

തികച്ചും മുതല്പെടുപ്പ് (രാഷ്ട്രീയമടക്കം) നടത്താൻ ഉള്ള ശ്രമങ്ങൾ ആണ് സൗദി വിഷയത്തിലെ അമിത ശുഷ്ക്കാന്തി. ഒന്നും സംഭവിക്കില്ല എന്നറിയാം. എന്നാലും സംഭവിക്കാതെ പോയത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണ് എന്ന് വരുത്തി തീർക്കാനും...

ഒരൽപം ജാഗ്രത ഒരു ജനാധിപത്യ രാജ്യത്തെ പൌരന്മാർക്ക് ഉണ്ടാവണം. അത് അവരുടെ ഉത്തരവാദിത്തം ആവണം. അല്ലെങ്കിൽ രാജ്യം എന്നും മൂഡ സ്വർഗ്ഗത്തിൽ തന്നെ ജീവിക്കാൻ നിർബന്ധിതതർ ആവും .. 


Tuesday, March 12, 2013

ഇറ്റലിക്കാരും മലയാളികളും പിന്നെ ചില സത്യങ്ങളും ....

മലയാളികള്‍ പ്രബുദ്ധര്‍ ആണ് എന്നാണ് വയ്പ്പ്. ബുദ്ധിശാലികളും സമര്‍ത്ഥരും ആണ്.
രാഷ്ട്രീയത്തിന്‍റെ കാര്യവും അന്തര്‍ദേശീയ വിഷയങ്ങളുടെ കാര്യവും പിന്നെ പറയുകയും വേണ്ട. പണ്ട് ഏതോ സരസന്‍ പറഞ്ഞത് പോലെ, മലയാളി എങ്ങനെ ചിന്തിക്കുന്നു എന്നറിയാതെ അമേരിക്കന്‍ പ്രസിഡന്റ്‌ പോലും ഒരു കാര്യവും ചെയ്യില്ല. മലയാളിയുടെ വിമര്‍ശനത്തിന്റെ ചൂട്, വാഷിംഗ്ടന്‍ പോലും ഭയപെടുന്ന ഒന്നാണ്. .. 

ഇത്രയൊക്കെ ആണ് നമ്മള്‍ സ്വയം വിചാരിച്ചു വെച്ച കാര്യങ്ങള്‍. !!!!...

ഇനി ഉള്ള കാര്യം പറയാം. ഒരു വിഷയം പഠിച്ച്, അതില്‍ പല വശങ്ങള്‍ മനസ്സിലാക്കി ഒരു അഭിപ്രായം രൂപിക്കരിക്കുന്ന കാര്യത്തില്‍ ഒരു ദുരന്തം ആണ് നമ്മള്‍.. മുന്‍ധാരണകള്‍ മാത്രമാണ് നമ്മുടെ ബലം. ചാനലിലും ചായക്കടയിലും ദേവാലയത്തിലും ബാര്‍ബര്‍ ഷാപ്പിലും കേട്ട നുറുങ്ങുകളും പൊടികളും ആണ് ആകെയുള്ള അറിവ്. ലോക കാര്യങ്ങള്‍ അതിന്റെ നിജ സ്ഥിതിയില്‍  വായിക്കാനും പഠിക്കാനും ഒന്നും വലിയ താല്പര്യം ഇല്ല. പിന്നെ ഉള്ളത്, കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയര്‍ എടുത്ത് ഓടാനും, പാറുക്കുട്ടി പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും അതിന്‍റെ ആള്‍ ഞാന്‍ തന്നെ എന്ന രീതിയും ആണ്. 

ഈ കാര്യങ്ങള്‍ ഒക്കെ ശരിക്ക് മനസ്സിലാക്കിയത് നമ്മുടെ രാഷ്ട്രീയക്കാരും ചാനലുകളും ആണ്. എന്ത് കാര്യം ഉണ്ടെങ്കിലും അതിന്റെ നിജ സ്ഥിതി നമ്മള്‍ അറിയാതെ പോവുന്നത് ഈ രണ്ടു കൂട്ടരും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് പിറകെ നമ്മള്‍ ഓടുന്നത് കൊണ്ടാണ്. കാര്യം അറിയാന്‍ നമുക്ക് താല്പര്യം ഒട്ടും ഇല്ല. മറിച്ച് പക്ഷം ചേരാനും കല്ലെറിയാനും നമ്മള്‍ റെഡി. 
സംഗതി സ്ത്രീ വിഷയം ആണെങ്കില്‍ ആദ്യത്തെ കല്ല്‌ എറിയാന്‍ മുന്‍പില്‍ നില്‍ക്കുക സ്ഥലത്തെ ഏറ്റവും പ്രധാന സ്വഭാവദൂഷ്യക്കാരനും ... പോരെ... 

ഇറ്റലി വിഷയം കൊടുമ്പിരി കൊള്ളുകയാണല്ലോ .. മുഖ്യമന്ത്രി ഡല്‍ഹിയില്‍ തന്നെ സ്ഥിര താമസം ആക്കിയാല്‍ കെ. എസ്. ആര്‍... ടി സി ക്ക് ഒരു മൂന്ന് നാല് ബസ്‌ അധികം ഓടിക്കാന്‍ ഉള്ള ഡീസല്‍ ഒരു മാസം കിട്ടും. എന്ത് കേട്ടാലും ഉടനെ ഡല്‍ഹിക്ക് പോവുന്നത് എന്തിനാണ്??  ഫോണ്‍, ഇമെയില്‍, വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു കൂടെ.. 

അത് അവിടെ നില്‍ക്കട്ടെ. ഈ പ്രാവശ്യം അദ്ദേഹം ഡല്‍ഹിക്ക് പോയത് ഒന്നുകില്‍ മലയാളിയെ ശരിക്ക് മനസ്സിലാക്കിയത് കൊണ്ട്, അല്ലെങ്കില്‍ തിരക്കിന്‍റെ ഇടയില്‍ പത്രം പോലും വായിക്കാന്‍ സാധിക്കാത്തത് കൊണ്ട്. 

ഒരു ആഴ്ച മുന്‍പ്, മലയാള മനോരമയില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ശ്രിലങ്കന്‍ ജയിലില്‍ കഴിഞ്ഞിരുന്ന കുറെ മലയാളികള്‍ കേരളത്തില്‍ മടങ്ങിയെത്തി പൂജപൂര ജയിലില്‍ തടവ് തുടങ്ങി എന്ന്. എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചു??
ഇന്ത്യയും ചില വിദേശ രാജ്യങ്ങളും ഒരു ഉടമ്പടിയില്‍ ഒപ്പ് വെച്ചു, അത് പ്രകാരം, ഒരു ഇന്ത്യക്കാരന്‍ ഉടമ്പടി രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിക്കണ്ട. പകരം ഇന്ത്യയില്‍ തന്നെ അനുഭവിച്ചാല്‍ മതി. അത് പോലെ തന്നെ വിദേശികള്‍ ഇന്ത്യയില്‍ കുറ്റം ചെയ്‌താല്‍ അവര്‍ അവരുടെ രാജ്യത്ത് ശിക്ഷ അനുഭവിച്ചാല്‍ മതി. ഉടമ്പടി രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയും ഉണ്ട്. 


ഈ നിയമം ആണ് ഇപ്പോള്‍ ഇറ്റലി ഉന്നയിച്ചത്. ന്യായമായ ഒരു  നീക്കം ആണ് അത്. അവര്‍ അവരുടെ രാജ്യത്ത് ശിക്ഷ അനുഭവിക്കും.  കടല്‍ കൊല എന്നത് കേരളത്തില്‍ വെറും രാഷ്ട്രീയ വിഷയം മാത്രം ആണ്.അത് പരമാവധി ആളിക്കത്തിച്ച് നിര്‍ത്തുക എന്നൊരു ലളിതമായ തന്ത്രം ആണ് പാര്‍ട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത്. 

നിയമം അനുസരിച്ച് ഒരു ശീലവും ഇല്ലാത്തത് കൊണ്ട് ആവണം നമ്മള്‍ നിയമവശങ്ങള്‍ അത്ര കാര്യം ആക്കാത്തത്. പക്ഷെ, അറിവിലായ്മ നമ്മള്‍ ഒരു അലങ്കാരം ആക്കരുത്. 

പിന്കുറിപ്പ് : ഇറ്റലിക്കാര്‍ തെറ്റുകാര്‍ ആണോ അല്ലയോ എന്ന വിഷയം അല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അവര്‍ 2 മലയാളികളെ കൊന്നിട്ടുണ്ട്.പക്ഷെ, ഈ വിഷയത്തിലെ നിയമങ്ങള്‍, നടപടി ക്രമങ്ങള്‍ ഇവയാണ് ചര്‍ച്ച ചെയ്തത്. എനിക്ക് ഇറ്റലിയുമായി ഒരു ബന്ധവും ഇല്ല. അവരെ ന്യായികരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ, ഇതിന്‍റെ സത്യാവസ്ഥ മേല്‍പറഞ്ഞ ഉടമ്പടി ആണ്. 

ഒരു പക്ഷെ ഒരു പാട് ഇന്ത്യന്‍ കുടുംബങ്ങളുടെ കണ്ണീര്‍ തുടക്കുന്ന ആ ഉടമ്പടിയെ ഞാന്‍ അംഗീകരിക്കുന്നു. 

Tuesday, January 29, 2013

ഞാന്‍ ഒരിക്കലും ജാതി നോക്കി വോട്ട് ചെയ്യില്ല..നിങ്ങളോ???

ഭണ്ടി ചോര്‍, വിശ്വരൂപം, ആഷിക്ക് അബു [കമലഹാസന്‍റെ പടം പോരാ എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ട ഓസ്കാര്‍ നേടിയ ഒരേയൊരു മലയാളം സംവിധായകന്‍], സുകുമാരന്‍ നായര്‍, താക്കോല്‍ സ്ഥാനം -- കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇതൊക്കെ ആണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ 

ഡീസല്‍ വില, കറണ്ട് ക്ഷാമം, കെ എസ ആര്‍ ടി സി യുടെ അന്ത്യകൂദാശ, വരള്‍ച്ച, വികലമായ വികസന നയം, കണ്ണിന്റെ മുന്‍പില്‍ കാണാതെ ആവുന്ന പാടങ്ങള്‍, തോടുകള്‍, കാട് -- ഇതൊന്നും മലയാളിയെ ബാധിക്കുന്ന പ്രശ്നം അല്ലല്ലോ. നമ്മുടെ പ്രശ്നം ഒരു നായര്‍ താക്കോല്‍ സ്ഥാനത്ത് ഇരിക്കാത്തതും, ആരോ അഫ്ഗാനിസ്ഥാനിലെ ഭീകരന്മാരെ പറ്റി പടം പിടിച്ചതും ആണ്. 

ഇത്തരം വിവാദങ്ങള്‍, എന്റെ അഭിപ്രായത്തില്‍ ഇവിടെത്തെ ഗൂഡ ശക്തികള്‍ തന്നെ ഉണ്ടാക്കുന്നവ ആണ്. ശ്രദ്ധ തിരിക്കാന്‍ വേണ്ടി. 

ഈ രാജ്യവും, കേരളവും കട്ട് മുടിക്കുക എന്ന വലിയൊരു ദൗത്യം ഇവിടുത്തെ ജനസെവകന്മാര്‍ ഏറ്റെടുത്ത്‌ നടപ്പാക്കി വരിക ആണല്ലോ. ആ ദൗത്യം സുഗമാക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ ജാതിയും മതവും വലിയ തോതില്‍ ഇളക്കി നിര്‍ത്തുന്നത്. അവര്‍ കാലാകാലത്ത് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുകയും ജനം അതിന്റെ പിന്നാലെ പായുകയും ചെയ്യും. ഇല്ലെങ്കില്‍, മാധ്യമങ്ങള്‍ പായിക്കും. ബണ്ടി ചോര്‍ വിമാനത്തില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ വരെ മനോരമ ഇടണം എങ്കില്‍, ജനം എവിടെ എത്തി??

ഇവിടെ ആരും മരിക്കുന്ന നെല്‍കൃഷിയെ പറ്റിയോ, മരിക്കുന്ന പുഴകളെ പറ്റിയോ, വികസനം എന്ന മാന്ത്രിക വാക്യം പുറം തള്ളിയ ജീവിതങ്ങളെ പറ്റിയോ, വികലമാവുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയോ, വഴി തെറ്റുന്ന പൊതു വിദ്യഭ്യാസ നയങ്ങളെ പറ്റിയോ, വിലക്കയറ്റം എന്ന മാരക വിപത്തിനെ പറ്റിയോ, സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പറ്റിയോ, മാസശമ്പളക്കാരന്റെ ജീവിതം ദുസഹമാക്കുന്ന പരിഷ്ക്കാരങ്ങളെ പറ്റിയോ ഒന്നും ഒരു വ്യാകുലതയും കാട്ടുന്നില്ല. നമ്മള്‍ തിരഞ്ഞെടുത്ത നേതാക്കന്മാര്‍ ആവട്ടെ, തികഞ്ഞ പരാജയം ആണ് എന്ന് എല്ലാ ദിവസവും നമ്മളെ ഓര്‍മിപ്പിക്കുന്നു. 

കേരളത്തിലെ യുവാക്കളുടെ പ്രതീകം, സ്വപ്നം എന്നൊക്കെ പറഞ്ഞു നമ്മള്‍ തിരഞ്ഞെടുത്ത പലരും ഒരു പൊതു വിഷയത്തില്‍ ഒരു അഭിപ്രായം പറയുന്നത് നിങ്ങള്‍ എന്നാണ് അവസാനമായി കേട്ടത്?? അവരുടെയൊക്കെ കനത്ത പരാജയം [ ജനതയുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍] ഇത്തരം വിവാദങ്ങളില്‍ നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍, മറവി നമ്മളില്‍ അടിചെല്‌പ്പിക്കുന്നു. അതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ മറവില്‍, നിര്‍ബാധം നടക്കുന്ന അഴിമതിയും, ദുര്‍ഭരണവും നമ്മള്‍ കാണാതെ പോവരുത്..

വോട്ട് ചെയ്യുമ്പോള്‍ ജാതി നോക്കില്ല എന്ന ഒരേയൊരു പ്രതിഞ്ജ മതി, ഈ നാട് ഇതിനേക്കാള്‍ എത്രയോ നന്നാവാന്‍.. അതിനു എന്ത് കൊണ്ട് നമ്മള്‍ ഒരു തുടക്കം കുറിച്ച് കൂടാ??

ഞാന്‍ ഒരിക്കലും ജാതി നോക്കി വോട്ട് ചെയ്യില്ല..നിങ്ങളോ???

Monday, January 21, 2013

പ്രതീക്ഷകളുടെ പൂക്കാലം???

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വളരെ നന്നായി എന്ന് പറയാതെ വയ്യ. വികാരപരമായി അതിനെ മാറ്റി (അമ്മയുടെ കരച്ചില്‍ പരാമര്‍ശം) അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റി. 
ഒരു പ്രസംഗം കൊണ്ട് ഈ രാജ്യത്തെ രാഷ്ട്രീയം മാറി മറയും എന്ന് രാഹുല്‍ പോലും പറയില്ല. അദ്ദേഹത്തെ ചുറ്റിപറ്റി നിന്ന് കാര്യം നടത്താന്‍ മിടുക്കന്മാര്‍ ഒരു പക്ഷെ രാജ്യം നന്നായി കഴിഞ്ഞു എന്ന് വരെ പറയുകയും ചെയ്യും. അതാണ്‌ അഭിനവ രാഷ്ട്രീയം. ..അതൊക്കെ അവിടെ നില്‍ക്കട്ടെ .. നല്ല കാര്യങ്ങളെ പറ്റി പറയാം 

അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ വലിയ കാര്യം ആണ്. മധ്യവര്‍ത്തി സമൂഹത്തെയും അവരുടെ ശബ്ദത്തെയും ഉള്‍ക്കൊള്ളും എന്ന്. മധ്യവര്‍ത്തി സമൂഹം ആണ് ഈ രാജ്യത്തെ സര്‍വീസ് സെക്ടര്‍ എന്ന് പറയുന്ന മേഖലയില്‍ ജോലി എടുക്കുന്നത്.   ഈ രാജ്യത്തിന്റെ വരുമാനത്തിലേക്ക് 53.7% ആണ് ഈ വിഭാഗം സംഭാവന ചെയ്യുന്നത്. മാത്രമല്ല, ഈ രാജ്യത്ത് സ്വന്തം ശമ്പളത്തിന്റെ ഒരു ഭാഗം നികുതി ആയി കൊടുക്കുന്നവര്‍ ഏറെയും മധ്യവര്‍ത്തി സമൂഹത്തില്‍ നിന്നാണ്. 

എന്ന് വെച്ചാല്‍, ഈ രാജ്യത്തിന്റെ വരുമാനത്തിലേക്ക് വലിയൊരു പങ്ക് സംഭാവന ചെയ്യുന്നവര്‍ ആണ് നമ്മള്‍ മധ്യവര്‍ത്തികള്‍.... ആദായ നികുതി കൊടുക്കുന്ന നമുക്ക് ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്ര കാലവും ഒരു പങ്കും ഉണ്ടായിരുന്നില്ല. നമുക്ക് എന്തറിയാം എന്നാണ് സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരന്‍ പരിഹാസത്തോടെ ചോദിക്കുക. രാഷ്ട്രീയക്കാരന് ബോര്‍ഡ്‌ / കോര്‍പോര്‍ഷന്‍  ഉണ്ടാക്കാനും, സര്‍ക്കാര്‍ പണം എടുത്ത് കാറ കളിക്കാനും വോട്ട് ചെയ്യുക എന്നൊരു  ഉത്തരവാദിത്തം മാത്രമേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അത് മാറണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വളരെ വിപ്ലവകരമായ ഒരു വാചകം. അല്ലേ ????

നമ്മള്‍ അധ്വാനിച്ച് നല്‌കുന്ന നികുതി വേണ്ട രീതിയില്‍ ചെലവാക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ നമ്മള്‍ രാഷ്ട്രീയത്തിലും സജീവമായെ മതിയാവു. ഇന്ന് വരെ ഒരു രൂപ പോലും ജോലി ചെയ്ത് ഈ രാജ്യത്തിന്‌ നല്കാത്തവര്‍ ആണ് ഇപ്പോള്‍ നമ്മളെ ഭരിക്കുന്ന ആളുകളില്‍ ഭൂരിഭാഗവും. എന്തിനു ഭരിക്കാന്‍ അവരും ഭരിക്കപെടാന്‍ നമ്മളും എന്ന സ്ഥിതി സ്ഥിരമായി തുടരണം? 

മധ്യവര്‍ത്തികളെ എന്നും അകറ്റി നിര്‍ത്തിയ ഒരു പാര്‍ട്ടിയുടെ പുതിയ നേതാവ് നമുക്ക് പ്രതീക്ഷകള്‍ തരുന്നുണ്ട്. ഇല്ലേ? ഇനി നമുക്ക് അദ്ദേഹം വാക്കുകള്‍ പാലിക്കുന്നത്  സശ്രദ്ധം നോക്കിയിരിക്കാം... ഒരു പക്ഷെ പുതിയ യുഗം ആണ് തുടങ്ങുന്നത് എങ്കിലോ??? 

ജോലി ചെയ്ത്, ഈ രാജ്യത്തിന്‍റെ ഖജനാവിലേക്ക് തന്റേതായ സംഭാവന നല്‍കുന്ന എല്ലാവര്‍ക്കും ..... നമ്മുടെ സമയം വരുന്നു.ഉണരൂ..

Thursday, January 10, 2013

താളം തെറ്റിയ വിദ്യാഭ്യാസ രംഗം..

ഇന്ന് നമ്മള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കുന്ന അദ്ധ്യാപകന്‍, നമ്മളെ ഏറ്റവും നന്നായി പഠിപ്പിച്ച ആള്‍ ആവാന്‍ വഴിയില്ല.
നമ്മിലെ വ്യക്തി യെ തിരിച്ചറിഞ്ഞ, നമ്മളില്‍ മൂല്യബോധം വളര്‍ത്താന്‍ ശ്രമിച്ച, നമ്മളെ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളവര്‍ ആക്കാന്‍ പരിശ്രമിച്ച, നമ്മളെ സദ്‌ ഉദ്ദേശത്തില്‍ ശിക്ഷിച്ച -- ഒരു അധ്യാപകനെ ആവും നാം  ഓര്‍ക്കുന്നതും, ബഹുമാനിക്കുന്നതും.

 15 മുതല്‍ 18 വര്‍ഷം വരെ നീണ്ട പഠന കാലത്ത്, അങ്ങനെ എത്ര പേരെ ഓര്‍ക്കാന്‍ ഉണ്ടാവും നമുക്ക്? 

1,2 ഏറിയാല്‍ 5??? ഒരു 100-120 പേരില്‍ നിന്നാണ് ഈ 5 പേര്‍ എന്ന് കൂടി ഓര്‍മ്മിക്കണം. നമ്മള്‍ നേരിടുന്ന പല സാമൂഹിക പ്രശ്നങ്ങള്‍ക്കും ഉത്തരം കിട്ടുന്നത് നമ്മുടെ താളം തെറ്റിയ പൊതു വിദ്യാഭ്യാസ രംഗത്ത് നിന്ന് തന്നെ ആണ്. യാതൊരു മൂല്യവും കുട്ടികളില്‍ വളര്‍ത്താത്ത, വെറും തൊഴില്‍ അന്വേഷണത്തില്‍ മാത്രം സഹായിക്കുന്ന ഒരു സമ്പ്രദായം ആയി മാറിയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസ രംഗം. ഈ രംഗത്ത് സമൂലമായൊരു മാറ്റം വളരെ വളരെ ആവശ്യം ആണ്. 

വിദ്യാഭ്യാസം വെറും ഒരു വകുപ്പ് ആയിക്കാണുന്നത്  ഒരു പക്ഷെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ ജനദ്രോഹം ആവും..


Saturday, January 5, 2013

മെട്രോ ചരിതം -- പുതിയ കാണ്ഡം

 വാസ്തവത്തില്‍ എന്താണ് കൊച്ചി മെട്രോ?? 
വികസന ദാഹം കൊണ്ട് വലഞ്ഞ ഒരു സമൂഹത്തിന്‍റെ നേരെ, രാഷ്ട്രീയ നേതൃത്വം എറിഞ്ഞ സുഗദമായ ഒരു സ്വപ്നമാണ് മെട്രോ. അതിനപ്പുറം അതിന് [അതിന്റെ ഇന്നത്തെ രീതിയില്‍]]]] [], വലിയൊരു പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല . അതിലും അതിശയിപ്പിക്കുന്നത്  അതിന്റെ വഴികള്‍ ആണ് ആലുവയില്‍ നിന്നും പുതിയ കണ്ടയ്നര്‍ റോഡ്‌ വഴി വന്നിരുന്നു എങ്കില്‍ അത് കൂടുതല്‍ സുഖമായി ഉണ്ടാക്കാമായിരുന്നു. തൃപുണിത്തുറ വരെ പോവാന്‍ വളരെ വീതിയുള്ള ബൈ പാസ്‌ റോഡ്‌ കിടക്കുമ്പോള്‍ എന്തിനാണ് എം. ജി റോഡ്‌ വഴി??? പണി തുടങ്ങുമ്പോള്‍ എം. ജി റോഡിലെ കച്ചവടങ്ങള്‍ മരിക്കും. കേരളം മുഴുവന്‍ എറണാകുളം വരെ വരുന്നത് ഷോപ്പിംഗ്‌ നടത്താനും ടൂറിസം ആവശ്യങ്ങള്‍ക്കും ആണ്. 
എറണാകുളത്തിന്റെ വലിയൊരു ജന വിഭാഗം താമസിക്കുന്നത് ദ്വീപുകളിലും [മുളവ്കാട് , വല്ലാര്‍പാടം വൈപ്പിന്‍, മറ്റു ദ്വീപുകള്‍]} പശ്ചിമ കൊച്ചിയിലും ആണ് [ ചെല്ലാനം, ഇട കൊച്ചി തുടങ്ങി മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി വരെ ഉള്ള ഭാഗങ്ങള്‍]}. ഇവിടെയൊന്നും മെട്രോ പരിഗണിക്കുന്നില്ല. എയര്‍പോര്‍ട്ടില്‍ നിന്നും മെട്രോ ഇല്ല 
ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന കാക്കനാട്, കിഴക്കമ്പലം, കരിമുഗല്‍ ഭാഗങ്ങള്‍ മെട്രോ പരിഗണിക്കുന്നില്ല.

പിന്നെ ആര്‍ക്കാനും വേണ്ടി, കുറെ നേതാക്കന്മാര്‍ക്ക് ഫ്ലെക്സ് അടിക്കാനും പ്രസംഗിച്ചു തകര്‍ക്കാനും വേണ്ടി ഒരു കേള്‍ക്കാന്‍ രസം ഉള്ള പ്രൊജക്റ്റ്‌. - അതിന്റെ അപ്പുറം ഈ നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഞാന്‍ മെട്രോ കൊണ്ട് വലിയൊരു മാറ്റം പ്രതീക്ഷിക്കുന്നില്ല . 

ചുരുക്കത്തില്‍ 2 പഴംചൊല്ല് കൊണ്ട് കാര്യം പറയട്ടെ 
1. കാട്ടിലെ തടി, തേവരുടെ ആന - വലിയടാ വലി. 
2. ദീപസ്തംഭം മഹാശ്ചര്യം .. എനിക്കും കിട്ടണം പണം. 

ജനത്തിന്‌  ഉപകാരം ഉള്ള മെട്രോയെ പറ്റി ഉടനെ തന്നെ എഴുതാം ...