കസ്തൂരി രംഗൻ റിപ്പോർട്ട് മുഴുവൻ വായിച്ചു. അതിലെ, കാതൽ ആയ നിർദേശങ്ങൾ താഴെ പറയുന്നവയാണ്
1. പശ്ചിമ ഘട്ട പ്രദേശത്ത് ഇപ്പോൾ 40% പ്രദേശം മാത്രമേ സ്വാഭാവിക രീതിയിൽ നില നിൽക്കുന്നുള്ളൂ . ബാക്കി 60% പ്രദേശവും ജന ആവാസ വ്യവസ്ഥിതി ആയിക്കഴിഞ്ഞു
2. ഈ ബാക്കിയുള്ള 40% ശതമാനത്തിൽ 37% വും പരിസ്ഥിതി ദുർബല പ്രദേശം ആയിക്കഴിഞ്ഞു. ഈ അവസ്ഥയിൽ ഈ പ്രദേശം സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്പ്പിനു അത്യന്താപേക്ഷിതം ആണ്.
3. ഈ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും നിരോധിക്കണം. നിലവിൽ ഉള്ള പ്രവർത്തനങ്ങൾ അടുത്ത 5 വർഷത്തിലോ ലൈസൻസ് തീരുന്ന മുറക്കോ അവസാനിപ്പിക്കണം
4. ഈ മേഖലയിൽ താപ വൈദ്യുതി നിലയങ്ങൾ പാടില്ല. ജലവൈദ്യുതി പദ്ധതികൾ ഉപാധികൾക്ക് വിധേയം ആയി അനുവദിക്കാം. കാറിൽ നിന്നുള്ള വൈദ്യുതി പദ്ധതികൾക്ക് അനുമതി തേടണം. ഉപാധികൾ ഉണ്ടായിരിക്കും
5. ചുമന്ന വിഭാഗം [17 തരം - മദ്യം, ലോഹം, താപ നിലയം, രാസ പദാർത്ഥ, വളം, പഞ്ചസാര, എണ്ണ ശുദ്ധീകരണം, തുകൽ -- തുടങ്ങിയ പരിസ്ഥിതി ആഘാതം കൂടുതൽ ഉള്ളവ] വ്യവസായങ്ങൾ പാടി ല്ല. ഓറഞ്ച് വിഭാഗം - നിർബന്ധങ്ങൾക്ക് വിധേയം ആയി ആവാം. പക്ഷെ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾക്ക് മുൻഗണന.
6. 20,000 ച. അടിയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ പാടില്ല. ടൌണ്‍ഷിപ്, റിയൽ എസ്റ്റേറ്റ് വികസനം എന്നിവ ഈ മേഖലയിൽ പാടില്ല. റിസോർട്ട് വികസനത്തെ പറ്റി പ്രത്യേക പരാമർശം ഇല്ല.
7. അടിസ്ഥാന വികസനം പരിസ്ഥിതി അനുമതിയോടെ വേണം. എ ക്ലാസ്സ് പ്രൊജക്റ്റ് വിഭാഗത്തിൽ
8. പശ്ചിമ ഘട്ടത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വികസന പ്രവർത്തനങ്ങൾക്കും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണം
9. ഈ മേഖലയുടെ പരിപാലനത്തിന് ഗവ. ഒരു രൂപരേഖ (ഫ്രെയിം വർക്ക്) തയ്യാറാക്കണം. അതിൽ വിവര ശേഖരണ സംവിധാനങ്ങൾ വേണം. തീരുമാനങ്ങൾ എടുക്കുന്നതിൽ തദേശീയർക്ക് പ്രാതിനിധ്യം വേണം.
10. ഗ്രാമങ്ങൾക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാതിനിധ്യം വേണം. അവരുടെ അനുമതി ഇല്ലാതെ പ്രൊജക്റ്റ് അനുമതി പാടില്ല. വനസംരക്ഷണ മാർഗ്ഗ നിർദേശങ്ങളും പരിഗണിക്കാതെ അനുമതി പാടില്ല.
11. സംസ്ഥാന ഗവ. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനു സംവിധാനങ്ങൾ എർപെടുത്തണം. അത് ശക്തിയായി നടപ്പിൽ വരുത്തണം.
ഇതാണ് കാതൽ ആയ നിർദേശങ്ങൾ -- ഇതിൽ എന്താണ് ജനവിരുദ്ധം??
നിങ്ങൾ തീരുമാനിക്കണം
കസ്തൂരി രംഗൻ റിപ്പോർട്ട് -- തെറ്റിദ്ധരിക്കപെട്ട രാജ്യക്ഷേമ ചിന്ത